കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പൊലീസ് ഉടൻ അപേക്ഷ നൽകും. ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴികൾ ശേഖരിക്കുന്നതടക്കം അന്വേഷണം വേഗത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. അതേസമയം, ഷിംജിത ഇന്ന് തന്നെ കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകും.
