പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വടകര നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ യോഗം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു. മന്ത്രിമാർ അടക്കം വർഗീയ പരാമർശം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടി, അത്യന്തം ഗൗരവകരമാണെന്ന് കെ പി സി സി വർക്കിങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇത് സാധാരണ സി പി എം പ്രവർത്തകർ പോലും അംഗികരിക്കുന്നില്ല. യു ഡി എഫ് ആർ എം പി വടകര നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വടകരയിലെ സ്വാഗത സംഘം രൂപികരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിബ്രവരി 11 ന് വടകര കോട്ടപറമ്പിലാണ് യാത്രയ്ക്ക് സ്വീകരണം നൽക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ ചരിത്ര വിജയം അത് നിയമസഭയിലും ഉറപ്പായതോടെ എല്ലാ തലത്തിലും വർഗ്ഗീയ പ്രചരണം ഇടത് പക്ഷം തുടരുകയാണ്. ഇതിൽ ജാഗ്രത പുലർത്തണമെന്ന് ഷാഫി പറഞ്ഞു. ചടങ്ങിൽ മുന്നണി ചെയർമാൻ കോട്ടയിൽ രാധ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ കുഞ്ഞബ്ദുള്ള, എൻ വേണു, ബാബു ഒഞ്ചിയം, എം സി വടകര, കുളങ്ങര ചന്ദ്രൻ, പ്രദീപ് ചോമ്പാല , അഡ്വ ഇ നാരായണൻ നായർ, സതീശൻ കുരിയാടി, പറമ്പത്ത് പ്രഭാകരൻ, വി കെ പ്രേമൻ, പി എസ് രഞ്ജിത്ത് കുമാർ, എൻ പി അബ്ദുള്ള ഹാജി, എം ഫൈസൽ, വി കെ അസീസ് എന്നിവർ സംസാരിച്ചു.







