ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച് 28 വരെ ഉണ്ടാകും. മാർച്ച് 29 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും.എന്നാൽ സൗജന്യ ഭക്ഷണവും അധിക ബാഗേജും ഉണ്ടാകില്ല.
എയർ ഇന്ത്യയുടെ പിന്മാറ്റം മറ്റ് വിമാന കമ്പനികൾക്ക് കൂടുതൽ യാത്രക്കാരെ ലഭിക്കാൻ സഹായകമാകും. പ്രതിദിന സർവീസ് എയർ ഇന്ത്യ നിർത്തുന്നതോടെ യാത്രക്കാർക്ക് ലഭിച്ചിരുന്ന പല പ്രീമിയം സൗകര്യങ്ങളും ഇല്ലാതാകും. പ്രീമിയം ക്യാബിൻ, ലോഞ്ച് സൗകര്യം എന്നിവയെയും ബാധിക്കും. വിമാനത്തിലെ വിനോദ പരിപാടികൾ എയർ ഇന്ത്യ എക്സ്പ്രസിൽ ഉണ്ടാവില്ല. ഹൈദരബാദിലേയ്ക്കുള്ള സർവീസും എയർ ഇന്ത്യ നിർത്തും.







