കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ഉറുദുവിഭാഗം ‘ഉറുദു ഭാഷയുടെയും സാഹിത്യത്തിന്റെയും പുതിയ പ്രവണതകൾ’എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.സംസ്കൃത സർവ്വകലാശാല രജിസ്ട്രാർ ഡോക്ടർ മോത്തി ജോർജ് ഉദ്ഘാടനം ചെയ്തു
ഉറുദു സാഹിത്യത്തിന്റെ പുതിയ പ്രവണതകൾ എന്ന വിഷയത്തിൽ മദ്രാസ് സർവകലാശാല മുൻ ഉറുദു വകുപ്പ് മേധാവി ഡോക്ടർ സയ്യിദ് സജാദ് ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.ഉറുദു വിഭാഗം മേധാവി ഡോക്ടർ കമറുന്നിസ അധ്യക്ഷത വഹിച്ചു.ഡോക്ടർ മുഹമ്മദ് കാസിം സ്വാഗതവും നന്ദിയും പറഞ്ഞു.കൊയിലാണ്ടി പ്രാദേശിക കേന്ദ്രം മുൻ ഡയറക്ടർ ആയ ഡോക്ടർ സഫിയാ ബി,ഡോക്ടർ കെ വി നകുലൻ മുൻ ഉറുദു ഫാക്കൽറ്റി ഡോക്ടർ എം അസ്സു,ബാംഗ്ലൂർ യൂണിവേഴ്സിറ്റി വകുപ്പ് അധ്യക്ഷ ഡോക്ടർ അനുപമ പോൾ,കർണാടക യൂണിവേഴ്സിറ്റി വകുപ്പ് മേധാവി ഡോക്ടർ മുഹമ്മദ് അസം ഷാഹിദ് , പ്രൊഫസർ സഈദ് എന്നിവർ വിഷയാടിസ്ഥാനത്തിൽ സംസാരിച്ചു.
കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോക്ടർ പുഷ്പദാസൻ കുനിയിൽ, ശ്രീ. ദിനേശൻ പോക്കിരിൻ്റെ വിട, ഡോ. വി. അബ്ദുൽ ലത്തീഫ്, ഡോ. മിനി, ഡോ. ശരണ്യ, കുമാരി നവീൻ തേജ, ശ്രീ. ബിജു. യൂണിയൻ ചെയർമാൻ ശ്രീ അഭിജിത്ത്,ഉറുദു അലുമിനി സെക്രട്ടറി ജാഫർ സാദിഖ് എന്നിവർ ആശംസ പ്രസംഗം നിർവ്വഹിച്ചു.






