ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘കേരളം ഓടുന്നു’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വിളംബര ജാഥ ഉള്ളിയേരിയിലും നടന്നു.
പാലോറ HSS, ഉള്ളിയേരി AUPS, നാറാത് UP എന്നീ സ്കൂളുകളിലെ NSS, Scouts & Guides വിദ്യാർത്ഥികളും, ഉള്ളിയേരിയിലെ ജനപ്രതിനിധികളും, വ്യാപാരി–വ്യവസായി ഏകോപന സമിതി പ്രവർത്തകരും ജാഥയിൽ പങ്കെടുത്തു.
വൈകുന്നേരം 4.30 ന് പാലോറ സ്റ്റോപ്പിൽ നിന്ന് ആരംഭിച്ച ജാഥ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി വത്സല കോടിയാറമ്പത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
വൈകുന്നേരം 5 മണിക്ക് ഉള്ളിയേരി ബസ് സ്റ്റാൻഡിൽ നടന്ന സമാപന യോഗത്തിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു ചെറുക്കാവിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുഗമ ഹരിദാസ്, ബിന്ദു താനിക്കൽ, ഇ. എം. ബഷീർ, റഹ്മത്ത് എക്കാലയുള്ളതിൽ എന്നിവർ സംസാരിച്ചു. കൂടാതെ ഭാസ്കരൻ കിടാവ്, വിനോദ് മാസ്റ്റർ, സത്യൻ മാസ്റ്റർ, കെ. എം. ബാബു എന്നിവരും അഭിപ്രായങ്ങൾ പങ്കുവച്ചു. NSS ലീഡർ ഗോപിക ഇ. കെ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
നിസാർ മഠത്തിൽ സ്വാഗതവും ഷംസുദ്ധീൻ കെ. കെ നന്ദിയും പറഞ്ഞു.







