മൂടാടി ഗ്രാമപഞ്ചായത്ത് 2026–27 പദ്ധതി രൂപീകരണം: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

മൂടാടി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു. പന്തലായനി ബ്ലോക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീലത പി.എം . ബ്ളോക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്തോഷ് കുന്നുമ്മൽ . മെമ്പർ പി. കെ. മുഹമ്മദാലി – വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി – കെ.പി. കരീം എന്നിവർ സംസാരിച്ചു. വിവിധ ഗ്രൂപ്പുകളായി വികസന നിർദേശങ്ങൾ ചർച്ച ചെയ്തു. ആസുത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. രഘുനാഥ് പദ്ധതിരേഖ വിശദീകരിച്ചു – വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഭവാനി എ.വി . സ്വാഗതവും – ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. സത്യൻ അധ്യക്ഷത വഹിച്ചു. ഗ്രാമസഭകൾ ജനു:28 മുതൽ ഫെബ്രു : 6 വരെ നടത്താൻ തീരുമാനിച്ചു

Leave a Reply

Your email address will not be published.