മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നുമുതൽ; ഇൻഷുറൻസ് പരിരക്ഷ അഞ്ചുലക്ഷമാക്കി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി നടപ്പിലാക്കിയ മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ ജീവനക്കാർ, സർവീസ്–കുടുംബ പെൻഷൻകാർ, സർവകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും പെൻഷൻകാറും അവരുടെ ആശ്രിതരുമുൾപ്പെടെ നിലവിലുള്ള മുഴുവൻ അംഗങ്ങളും പുതുക്കിയ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പുതുക്കിയ പദ്ധതിയിൽ വാർഷികമായി അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നു. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്നുലക്ഷം രൂപയിൽ നിന്നു അഞ്ചുലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രതിമാസം 687 രൂപ പ്രീമിയമായി അടച്ചാൽ മതിയാകും. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രീമിയമായി ഒരു വർഷം ആകെ 8,244 രൂപ മാത്രമാണ് നൽകേണ്ടത്. പദ്ധതിയുടെ നിർവഹണ ചുമതല ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കാണ്.

ദേശീയതലത്തിൽ അംഗീകരിച്ച ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പുതുക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ആശുപത്രികളുടെ സേവനം പദ്ധതിയിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. എംപാനൽ ചെയ്ത ആശുപത്രികളിൽ എല്ലാം ക്യാഷ്‌ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കൽ, സർജിക്കൽ പാക്കേജുകൾ ഉൾപ്പെടെ 2,516 പാക്കേജുകളാണ് പുതുക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് 1,920 പാക്കേജുകളായിരുന്നു ഉണ്ടായിരുന്നത്.

കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തുന്നതിനൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനൽ ചെയ്യുന്നതിനുള്ള വ്യവസ്ഥയും പുതുക്കിയ കരാറിൽ ഉൾപ്പെടുത്തി. പ്രതിദിനം 5,000 രൂപവരെ മുറിവാടക നിശ്ചയിച്ചിട്ടുണ്ടെന്നും സർക്കാർ പേ വാർഡ് മുറിവാടക പ്രതിദിനം 2,000 രൂപവരെയാക്കിയതായും മന്ത്രി അറിയിച്ചു. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ മെഡിസെപ് പദ്ധതി

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ മത്സ്യ തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പിന്റെ ബോധവത്കരണ പരിപാടി ‘തീരോന്നതി – അറിവ്’ സംഘടിപ്പിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Main News

ദീപക്കിൻ്റ ആത്മഹത്യ ; ഷിംജിത അറസ്റ്റിൽ

കോഴിക്കോട്  ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ഒരു

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലിൽ കഴിയുന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ ജാമ്യം

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലിൽ കഴിയുന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ ജാമ്യം. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ

ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിൽ ദീപക് ജീവനൊടുക്കിയ സംഭവത്തിൽ  പ്രതി ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട്

‘വൈറൽ’ ആകുന്നത് ‘വാല്യൂ’ കളഞ്ഞാകരുത് മുന്നറിയിപ്പുമായി കേരള പോലീസ്.

‘വൈറൽ’ ആകുന്നത് ‘വാല്യൂ’ കളഞ്ഞാകരുത് മുന്നറിയിപ്പുമായി കേരള പോലീസ്. സോഷ്യൽ മീഡിയ വരുമാന മാർഗമായതോടെ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണവും കൂടി. റീച്ചിനും

ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ

ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ നഗരവികസന രേഖ പ്രകാശനം ചെയ്യുമെന്ന വാഗ്ദാനം