കാപ്പാട് പഴകിയ കോഴിയിറച്ചിയുടെ വൻ ശേഖരം, ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

തിരുവങ്ങൂർ : ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കാപ്പാട് ടൗണിലെ എം.ആർ ചിക്കൻ സ്റ്റാളിൽ നിന്നും പഴകിയതും ഗുണനിലവാര മില്ലാത്തതുമായ തൊണ്ണൂറ് കിലോഗ്രാമോളം കോഴിയിറച്ചി ആരോഗ്യ വിഭാഗം പിടിച്ചെടുത്തു..തിരുവങ്ങൂർ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ കെ.ജെ ഷീബ യുടെ നിർദ്ദേശാനുസരണം കാപ്പാട് ടൂറിസം പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.കെ രാമചന്ദ്രൻ,എൻ.വി ജിജിത്ത്, യു.ഷറീന, സിവിൽ പോലീസ് ഓഫീസർ എം.കെ.പ്രസാദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published.