കാനത്തിൽ ജമീല എംഎൽഎക്ക് നിയമസഭ അന്തിമോപചാരം അർപ്പിച്ചു. സ്പീക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ അനുശോചന പ്രസംഗം നടത്തി. ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നാളെ മുതൽ നടക്കും. കൊയിലാണ്ടി എംഎൽഎ ആയിരിക്കെ അർബുദ രോഗത്തെ തുടർന്നാണ് കഴിഞ്ഞ നവംബർ 29ന് കാനത്തിൽ ജമീല അന്തരിച്ചത്.
