കൊയിലാണ്ടിയിൽ ആവേശമായി ‘വേട്ടക്കളം’; ജനുവരി 24-ന് സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സംഗീത വിരുന്ന്

സംഗീതപ്രേമികൾ കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് കൊയിലാണ്ടി ഒരുങ്ങുന്നു. SR3 പ്രൊഡക്ഷൻസും സ്കൈഫ്ലെയർ (Skyflare) എൻ്റർടൈൻമെന്റ്സും കൈകോർത്ത് സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ‘വേട്ടക്കളം’ ജനുവരി 24-ന് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ അരങ്ങേറും.
മലയാളികളുടെ പ്രിയപ്പെട്ട റാപ്പർ വേടൻ, പ്രശസ്ത ഗായകരായ സൂരജ് സന്തോഷ്, അഞ്ജു ജോസഫ് എന്നിവർ നയിക്കുന്ന ഈ സംഗീത നിശ വൈകുന്നേരം 5:30 മുതൽ രാത്രി 10 മണി വരെ നീണ്ടുനിൽക്കും. അത്യാധുനിക ശബ്ദ-വെളിച്ച വിന്യാസങ്ങളോടെ ഒരുക്കുന്ന ഈ ഷോ കൊയിലാണ്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പവർപാക്ക്‌ഡ് പരിപാടിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പോലീസ്, എക്സൈസ്, ഫയർഫോഴ്‌സ്, മുനിസിപ്പാലിറ്റി, വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും പൂർണ്ണമായ സഹകരണത്തോടും പിന്തുണയോടും വമ്പൻ പരിപാടി സംഘടിപ്പിക്കുന്നത്. വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്.

യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ സംഘാടകർ ഉറപ്പാക്കിയിട്ടുണ്ട്. കൊയിലാണ്ടിയുടെ മണ്ണിൽ ആദ്യമായി എത്തുന്ന ഇത്തരമൊരു സംഗീത മാമാങ്കത്തെ വരവേൽക്കാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. പരിപാടിയുടെ ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഇപ്പോൾ ലഭ്യമാണെന്ന് SR3 പ്രൊഡക്ഷൻസ് അറിയിച്ചു.

മേനേജിംഗ് ഡയറക്ടർ ശ്രീജിത്ത്, അന്ത്ജലി, രതീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരത്തില്‍ ടാറിംഗ് ഒരു വശം മാത്രം, അപകടങ്ങള്‍ പതിവാകുന്നു

Next Story

കൊയിലാണ്ടി ചേക്കൂട്ടി പള്ളിക്ക് സമീപം ബാഹസൻ കോയാന്റവിടെ സയ്യിദ് ശിഹാബ് മഷ്ഹൂർ അന്തരിച്ചു

Latest from Local News

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ (സി ഒ എ) കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കൊല്ലം ലേക്ക് വ്യൂ

അരിക്കുളം തിരുവോത്ത് ശാരദാമ്മ അന്തരിച്ചു

അരിക്കുളം തിരുവോത്ത് ശാരദാമ്മ (84) അന്തരിച്ചു. അരിക്കുളം പഞ്ചായത്ത് മെമ്പറും, കോൺഗ്രസ്സ് നേതാവും ആയിരുന്ന പരേതനായ കെ.പി നാരായണൻ കിടാവിന്റെ ഭാര്യയാണ്.

ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും

തിരുവമ്പാടി മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദി കുറിക്കുന്ന ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം

കൊയിലാണ്ടി ചേക്കൂട്ടി പള്ളിക്ക് സമീപം ബാഹസൻ കോയാന്റവിടെ സയ്യിദ് ശിഹാബ് മഷ്ഹൂർ അന്തരിച്ചു

കൊയിലാണ്ടി: ചേക്കൂട്ടി പള്ളിക്ക് സമീപം ബാഹസൻ കോയാന്റവിടെ സയ്യിദ് ശിഹാബ് മഷ്ഹൂർ (56) അന്തരിച്ചു. പിതാവ്: പരേതനായ സെയ്ദ് മുഹമ്മദ് ഇമ്പിച്ചി

കൊയിലാണ്ടി നഗരത്തില്‍ ടാറിംഗ് ഒരു വശം മാത്രം, അപകടങ്ങള്‍ പതിവാകുന്നു

കൊയിലാണ്ടി നഗര മധ്യത്തില്‍ ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചെയ്ത ടാറിംഗ് അത്യന്തം