മൈത്രി അയൽപക്ക വേദിയുടെ 18ാമത് വാർഷിക ആഘോഷം ഗവ. ആർട്ട്സ് & സയൻസ് കോളേജ് ചരിത്ര വിഭാഗം അദ്ധ്യഷൻ പ്രൊഫ: പി.ജെ വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ഭരണ ഭാഷ പുരസ്കാരം ലഭിച്ച ഡോ. അർ.വി.എം ദിവാകരൻ, എഴുത്തുകാരായ ഡോ. ഷീബ ദിവാകരൻ, പാറമ്മൽ മൊയ്തു, ഡോ. ഋഷികേശ്, ജില്ല – സംസ്ഥാന കലോത്സവ വിജയികളായ ഹൃദ്യ സി. പി, ധ്രുവ് ശിവാനന്ദ്, ധ്രുവ് വി നായർ, അക്ഷര കൃഷ്ണ എന്നിവരെ അനുമോദിച്ചു. സെക്രട്ടറി പാറാടൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പി. രാമചന്ദ്രൻ, തങ്കമണി സുരേന്ദ്രൻ, അനൂപ് ടി.സി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
