ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും

തിരുവമ്പാടി മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദി കുറിക്കുന്ന ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം മധ്യത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നായിരിക്കും തുടക്കം. തുടർന്ന് ഒരാഴ്ചയ്ക്കകം തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കൽ പ്രവൃത്തി ആരംഭിക്കും.
ഒരേ സമയത്തുതന്നെ ഇരു ധ്രുവത്തിൽ നിന്ന് തുരന്നു പോകുന്നതാണ് നിർമാണരീതി. ഇതിനായുള്ള എല്ലാവിധ സംവിധാനങ്ങളും സജ്ജമായതായി പൊതുമരാമത്തുവകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ വി. കെ. ഹാഷിം പറഞ്ഞു. മലബാറിന്റെ വികസനപ്രതീക്ഷകൾക്ക് പുതിയ അധ്യായം കുറിക്കുന്ന തുരങ്കപാതയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. തുരങ്കമുഖത്തേക്കുള്ള തടസ്സങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. 12 മണിക്കൂർ ഷിഫ്റ്റിലാണ് പ്രവൃത്തികൾ നടക്കുന്നത്.

പാറ തുരക്കൽ ആരംഭിക്കുന്നതോടെ 24 മണിക്കൂറും പ്രവൃത്തി നടക്കും. തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെൽട്ടറുകൾ തുരങ്കപാതയ്ക്ക് അരികിലായി പൂർത്തിയായിട്ടുണ്ട്. താത്കാലിക പാലത്തിന്റെ നിർമാണവും ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഭീമൻ പാറകൾ തുരക്കേണ്ടതുണ്ട്. ഇവിടേക്ക് കൂറ്റൻ യന്ത്രങ്ങൾ എത്തിക്കുന്നതിനുള്ള റോഡുകളുടെ പ്രവൃത്തി പുരോഗമി ക്കുകയാണ്.

പാറപൊട്ടിക്കുന്നതിനുള്ള ക്രഷർ യൂണിറ്റ്, ഡമ്പിങ് യൂണിറ്റ് എന്നിവ സജ്ജമാണ്. മേപ്പാടി ഭാഗത്തും പ്രവൃത്തികൾ ഊർജിതമാണ്. മറിപ്പുഴമുതൽ മീനാക്ഷിപാലം വരെ സമീപ റോഡ് ഉൾപ്പെടെ 8.78 കി ലോമീറ്റർ ദൈർഘ്യമുള്ള തു രങ്കപാതയുടെ 8.11 കിലോമീറ്റർ ഇരട്ടത്തുരങ്കങ്ങളാണ്. നാലുവർഷംകൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. പാത പൂർത്തിയാകുന്നതോടെ കണക്ടിംഗ് റോഡുകളുടെ വികസനവും നടക്കും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ചേക്കൂട്ടി പള്ളിക്ക് സമീപം ബാഹസൻ കോയാന്റവിടെ സയ്യിദ് ശിഹാബ് മഷ്ഹൂർ അന്തരിച്ചു

Next Story

അരിക്കുളം തിരുവോത്ത് ശാരദാമ്മ അന്തരിച്ചു

Latest from Local News

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ (സി ഒ എ) കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കൊല്ലം ലേക്ക് വ്യൂ

അരിക്കുളം തിരുവോത്ത് ശാരദാമ്മ അന്തരിച്ചു

അരിക്കുളം തിരുവോത്ത് ശാരദാമ്മ (84) അന്തരിച്ചു. അരിക്കുളം പഞ്ചായത്ത് മെമ്പറും, കോൺഗ്രസ്സ് നേതാവും ആയിരുന്ന പരേതനായ കെ.പി നാരായണൻ കിടാവിന്റെ ഭാര്യയാണ്.

കൊയിലാണ്ടി ചേക്കൂട്ടി പള്ളിക്ക് സമീപം ബാഹസൻ കോയാന്റവിടെ സയ്യിദ് ശിഹാബ് മഷ്ഹൂർ അന്തരിച്ചു

കൊയിലാണ്ടി: ചേക്കൂട്ടി പള്ളിക്ക് സമീപം ബാഹസൻ കോയാന്റവിടെ സയ്യിദ് ശിഹാബ് മഷ്ഹൂർ (56) അന്തരിച്ചു. പിതാവ്: പരേതനായ സെയ്ദ് മുഹമ്മദ് ഇമ്പിച്ചി

കൊയിലാണ്ടിയിൽ ആവേശമായി ‘വേട്ടക്കളം’; ജനുവരി 24-ന് സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സംഗീത വിരുന്ന്

സംഗീതപ്രേമികൾ കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് കൊയിലാണ്ടി ഒരുങ്ങുന്നു. SR3 പ്രൊഡക്ഷൻസും സ്കൈഫ്ലെയർ (Skyflare) എൻ്റർടൈൻമെന്റ്സും കൈകോർത്ത് സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ‘വേട്ടക്കളം’

കൊയിലാണ്ടി നഗരത്തില്‍ ടാറിംഗ് ഒരു വശം മാത്രം, അപകടങ്ങള്‍ പതിവാകുന്നു

കൊയിലാണ്ടി നഗര മധ്യത്തില്‍ ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചെയ്ത ടാറിംഗ് അത്യന്തം