ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്

കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെയ്ഡ്. വിര്‍ച്വല്‍ അറസ്റ്റിലൂടെ തൃശൂര്‍ സ്വദേശിയുടെ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ്  പരിശോധന. തട്ടിപ്പ് സംഘത്തിന്‍റെ അക്കൗണ്ടുകള്‍, ഇവര്‍ക്കായി പണം സ്വീകരിക്കുന്നവര്‍, അവരുടെ അക്കൗണ്ടുകളില്‍ നിന്ന് എവിടേക്ക് പണം കൈമാറുന്നു തുടങ്ങിയ കാര്യങ്ങളിലാണ് പരിശോധന.

 

തട്ടിപ്പ് നടത്തുന്നവരുടെ സ്ഥാപനങ്ങള്‍ വീടുകള്‍ എന്നിവയെ കുറിച്ച് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവിടങ്ങളിലാണ് റെയ്ഡ്. 16 സ്ഥലങ്ങളിലാണ് രാവിലെ ഏഴര മുതല്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പരിശോധന. നേരത്തെ ഈ കേസില്‍ രാജ്യവ്യാപകമായി സിബിഐ പരിശോധന നടത്തിയിരുന്നു. ആദ്യം കേസ് തൃശൂര്‍ സൈബര്‍ പൊലീസാണ് അന്വേഷിച്ചത്. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്.

Leave a Reply

Your email address will not be published.