കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ (സി ഒ എ) കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യൂകെ ചന്ദ്രൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.  സി ഒ എ മേഖല പ്രസിഡൻ്റ് എം അബ്ദുൾറഹിമാൻ ചടങ്ങിൽ അധ്യക്ഷനായി. നഗരസഭ കൗൺസിലർ തെസ്ലീന, സി ഒ എ ജില്ലാ പ്രസിഡണ്ട് കെ പി സത്യനാഥൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സി ഒ എ ജില്ലാ പ്രസിഡണ്ട് കെ പി സത്യനാഥൻ, ജയദേവ് കെ എസ് , റെജിൽ വി ആർ, പി ബിജു, ഉഷാ മനോജ്, ഇ ജയനാരായണൻ എന്നിവർ സാന്നിധ്യമരുളി. സ്വാഗത സംഘം ജനൽ കൺവീനർ സതീശൻ പൊയിൽക്കാവ് സ്വാഗതവും സി ഒ എ മേഖലാ സെക്രട്ടറി പി ശ്രീരാജ് നന്ദിയും പ്രകടിപ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം ശ്രീജിത്ത് വിയ്യൂരിൻ്റെ മാജിക്ക് ഷോയും കൊയിലാണ്ടി യേശുദാസും തേജാ ലക്ഷ്മിയും നയിച്ച ഗാനമേളയും അരങ്ങേറി. തുടർന്ന് കലാ കൗതുക മത്സരങ്ങളും അരങ്ങേറി.

Leave a Reply

Your email address will not be published.