ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവം ജനുവരി 21, 22, 23 തിയ്യതികളിൽ

ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 21, 22, 23 തിയ്യതികളിലായി ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്യത്തിൽ നടക്കും. 21 ന് കാലത്ത് ഉദയാസ്തമന നാമം ജപം, ഗണപതി ഹോമം മൃത്യുഞ്ജയ ഹോമം, വൈകിട്ട് 6 മണി പ്രഭാഷണം ശ്രീ.വി.കെ. സുരേഷ് ബാബു. തുടർന്ന് പ്രാദേശിക കലാകാരൻമാർ അവതരിപ്പിക്കുന്ന വർണ്ണോൽസവം.

22 ന് കാലത്ത് പതിവ് ക്ഷേത്ര ചടങ്ങുകൾക്കൊപ്പം കൊടിയേറ്റ് അരങ്ങു കുല വരവ്, ഗുരുകാരണവരുടെ വെള്ളാട്ട്, നട്ടത്തിറ, ഗുളികന് സഹസ്ര പന്ത സമർപ്പണം, വിളക്കിനെഴുന്നളിപ്പ് 8.30 ന് തിരുവാതിരക്കളി, ആരാധന കോഴിക്കോട് അവതരിപ്പിക്കുന്ന മെഗാ ഷോ

ഉത്സവത്തിൻ്റെ പ്രധാന ദിവസമായ 23 ന് നാഗത്തിന് കൊടുക്കൽ , സമൂഹ സദ്യ, ഗുളികന് ഗുരുതി, ശീവേലി, ആഘോഷ വരവുകൾ, കിരാതമൂർത്തി വെള്ളാട്ട്, ഗുളികൻ്റെ വെള്ളാട്ട്, ഭഗവതിയുടെ വെള്ളാട്ട്, തായമ്പക, കളമെഴുത്തും പാട്ടും വിളക്കും, പുലർച്ചെ ഭഗവതിത്തിറ, കിരാതമൂർത്തിയുടെ തിറ, ഗുളികൻ തിറയോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.