മുചുകുന്നു കോളേജിൽ ബ്രിഡ്ജ് കോഴ്സ്

സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി SARBTM ഗവ കോളേജ് കേരളമൊട്ടാകെയുള്ള ഒന്നാം വർഷ പിജി ഭൗതികശാസ്ത്ര വിദ്യാർഥികൾക്കായി Mathematical formulations of Quantum Mechanics” എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിച്ചു.കേരളത്തിലെ വിവിധ ജില്ലകളിലെ കോളേജുകളിൽ നിന്നായി എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഡോ സുനിത എ പി അധ്യക്ഷം വഹിച്ച പരിപാടി, പ്രിൻസിപ്പൽ ഡോ. സിവി ഷാജി ഉത്ഘാടനം ചെയ്തു.
തിരുവനന്തപുരം ഐ ഐ എസ് ടി യിൽ നിന്നും ക്വാണ്ടം മനിബോഡി സിദ്ധാന്തം യിൽ പി എച്ച് ഡി നേടിയ, SARBTM ഗവ കോളേജിൽ അസി പ്രൊഫസറായ ഡോ. രൺദീപ് എൻ സിയാണ് ക്ലാസുകൾ നയിച്ചത്. കോർഡിനേറ്റർ സ്മേര എസ്, പ്രസാദ് കെ എ, ഡോ. സിജിത് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published.