ആന്തട്ട റെസിഡന്റ്‌സ് അസോസിയേഷൻ(എ. ആർ. എ )ഒന്നാം വാർഷികം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. അനുഷ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം സുധ കാവുങ്കൽ പൊയിൽ ആശംസകൾ അർപ്പിച്ചു. എ. ആർ. എ. സെക്രട്ടറി കെ. വി. വിജയകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അഫ്സത് നന്ദി പറഞ്ഞു. പഠന- കലാ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
