കുറ്റ്യാടിയില്‍ രണ്ട് റോഡുകള്‍ക്ക് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു. കുറ്റ്യാടിയില്‍നിന്ന് മുള്ളന്‍കുന്ന്-പശുക്കടവ് ഭാഗത്തേക്ക് പോകുന്ന റോഡിന് 25 ലക്ഷം രൂപയുടെയും നങ്ങീലണ്ടി മുക്ക്-വളയന്നൂര്‍ റോഡിന് 25 ലക്ഷം രൂപയുടെയും അനുമതിയാണ് ലഭിച്ചത്.
കുറ്റ്യാടി-മുള്ളന്‍കുന്ന്-പശുക്കടവ് റോഡില്‍ കുറ്റ്യാടിയില്‍ നിന്നുള്ള ഭാഗത്ത് ഇന്റര്‍ലോക്ക് പതിക്കുന്നതടക്കമുള്ള പ്രവൃത്തിയാണ് നടത്തുക. നങ്ങീലണ്ടി മുക്ക്-വളയന്നൂര്‍ റോഡ് ഡ്രൈനേജ് നിര്‍മാണത്തിനാണ് തുക അനുവദിച്ചത്. നേരത്തെ ഒന്നരക്കോടി രൂപ ഉപയോഗിച്ച് റോഡ് ബി.എം & ബി.സി നിലവാരത്തിലാക്കിയിരുന്നു. റോഡിലെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കുന്നതിനാണ് വീണ്ടും ഫണ്ട് ആവശ്യപ്പെട്ട് എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്.







