മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. ഇരു കാലുകളും നഷ്ടമായതും നിരവധി രോഗാവസ്ഥകളും കാരണം കഷ്ടപ്പെടുന്ന കുടുംബത്തിന് അത്താണിയായ് പൊയിൽക്കാവ്  ഹയർ സെക്കൻ്ററി എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ.  സംസ്ഥാന തലത്തിൽ നടക്കുന്ന ഉപജീവനം പദ്ധതിയുടെ ഭാഗമായാണ് വയനാട്ടിലെ മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി വിദ്യാർത്ഥികൾ എത്തിയത്. ചൂരൽമല ഉരുൾ പൊട്ടൽ സമയത്ത് നടന്ന കനത്ത മഴയത്തും കാറ്റത്തും ഇവർ നടത്തിവന്നിരുന്ന പെട്ടികട പൂർണ്ണമായും നശിച്ചു പോയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കുടുംബത്തിൻ്റെ അവസ്ഥ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉപജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി കട പുനർനിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയേസ് ഡിറ്റർജൻസ്, ജാം, അച്ചാർ എന്നിവ നിർമ്മിച്ച് വിപണനം നടത്തിയാണ് പദ്ധതിക്കായുള്ള തുക കണ്ടെത്തിയത്.

മുപ്പെനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധ സി.വി ആദ്യ വില്പന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രവീണ ടി.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തകരായ ശ്രീജിത്ത് .ഒ, ഹരീഷ് പി.കെ, സ്കൂളിലെ അധ്യാപകരായ ജയ്കിഷ് എസ്. ആർ, ജിതേഷ് എൻ.ടി, റോഷ്ന വി.എം. വളണ്ടിയർ ലീഡർ ശ്രീദർശ്. ആർ.എൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

Next Story

പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടി

Latest from Local News

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ കുടുംബം നിയമനടപടിക്ക്

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി

പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

വാളൂർ- മരുതേരി പുളീക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുര കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് കലാനിധി പുരസ്‌കാരം പ്രശസ്ത വാസ്തു കലാശിൽപ്പി ഉണ്ണി ആശാരി എരവട്ടൂരിന്.

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. (മാനേജര്‍ ചങ്ങരംവെള്ളി എം.എല്‍.പി). പിതാവ് മനയില്‍ അമ്മത് മാസ്റ്റര്‍. മാതാവ് പാത്തു മനയില്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത്

കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ലാ വാർഷിക കൗൺസിൽ സംഗമം സംഘടിപ്പിച്ചു

കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ലാ വാർഷിക കൗൺസിൽ സംഗമം സംസ്ഥാന സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ മത വിഭാഗങ്ങൾക്കിടയിൽ

അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ പതിനൊന്നാം വാർഷികം ആഘോഷിച്ചു

അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ്റെ പതിനൊന്നാം വാർഷികം പ്രേമാദരം ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ ഉദ്ഘാടനം