നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം, 2 ഗോൾഡ്, 3 സിൽവർ  1 ബ്രോൺസ് എന്നിവ നേടിയാണ് കേരള ടീം അപൂർവ്വ നേട്ടം കൈവരിച്ചത്. അലൻ റബ ഗോൾഡ്, അമർനാഥ് ഗോൾഡ്, അബിനേഷ് സിൽവർ, അദ്രിനാഥ് സിൽവർ, ഷിൻസാജ് സിൽവർ, അയ്മൻ അബ്ദുള്ള ബ്രോൺസ്, ഇതിൽ അബിനേഷും അദ്രിനാഥും അച്ഛനും മകനും ആണെന്ന പ്രത്യേകത കൂടിയുണ്ട്, കോമ്പാറ്റ് കേരള പ്രസിഡൻ് ഷൈജേഷ് പയ്യോളി, സെക്രട്ടറി സജിത്ത് മണമ്മൽ, കോമ്പാറ്റ് കേരള കോച്ച് ലിപിൻ പിപി എന്നിവരാണ് ടീമിനെ നയിച്ചത്. ഈ മാസം 13 തിയ്യതിയാണ് 12 പേരടങ്ങുന്ന സംഘം യാത്ര തിരിച്ചത്.

Leave a Reply

Your email address will not be published.