വാഹനാപകടം ഉണ്ടാക്കിയ ഇരു ചക്രവാഹനക്കാരന്‍ കടന്നു കളഞ്ഞതായി പരാതി

കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി. കുന്നത്തറ അരട്ടന്‍ കണ്ടി അനീഷി(46)നെയാണ് ജനുവരി ഒന്‍പതിന് രാത്രി 8.45ന് ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇടിച്ചിട്ടത്. തിരഞ്ഞെടുപ്പ് ബി എല്‍ ഒ ആണ് അനീഷ്. ഭാര്യയെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കാന്‍ പോയതായിരുന്നു അനീഷ്. കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് മുന്നിലായിരുന്നു അപകടം. പരിക്കേറ്റ അനീഷിനെ ഫയര്‍ സ്റ്റേഷന്‍ ജീവനക്കാരാണ് അവരുടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് ഇടിച്ച വാഹനവുമായി യുവാവ് കടന്നു കളയുകയായിരുന്നു. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല. അപകടത്തില്‍ അനിഷിന്റെ കാലിന്റെ എല്ല് പൊട്ടിയിരുന്നു.പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.