പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കീഴരിയൂര്‍ പഞ്ചായത്തിനെയും -കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നെങ്കിലും പാലം പണി തുടങ്ങാനായില്ല. സ്ഥളം ഏറ്റെടുപ്പ് നടപടികള്‍ ലാന്റ് അക്വിസിഷന്‍ വിഭാഗം പൂര്‍ത്തിയാക്കാത്തതാണ് പ്രവൃത്തി തുടങ്ങുന്നതിന് തടസ്സമായി പറയുന്നത്.പാലത്തിന്റെ സമീപ റോഡ് നിര്‍മ്മാണത്തിന് 23 പേര്‍ സ്ഥലം വിട്ടു നല്‍കാമെന്ന് കാണിച്ച് സമ്മത പത്രം ഒപ്പിട്ട് നല്‍കിയതാണ്. എന്നാല്‍ ഓരോരുത്തര്‍ക്കും എത്ര ഭൂമി നഷ്ടപ്പെടും എന്നത് പരിശോധിക്കാന്‍ വ്യക്തിഗത സര്‍വ്വെ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഓരോ വസ്തുവിലേയും മരങ്ങള്‍,കെട്ടിടങ്ങള്‍ എന്നിവയുടെ വിലയും തിട്ടപ്പെടുത്തണം. അങ്ങനെ സര്‍വ്വെ പൂര്‍ത്തിയായാല്‍ മാത്രമേ ഓരോ സ്ഥലമുടമകള്‍ക്കും ലഭിക്കേണ്ട നഷ്ടപരിഹാര തുക എത്രയെന്ന് തിട്ടപ്പെടുത്താന്‍ കഴിയുകയുളളു. കുറച്ച് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ജോലിയാണ് ഇത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തത് കാരണം പാലം പണി ഇതുവരെ ആരംഭിക്കാന്‍ ആയിട്ടില്ല. സ്ഥലം ഏറ്റെടുത്തതിന് ശേഷം മതി നിര്‍മ്മാണ പ്രവൃത്തി നടത്തേണ്ടതുളളുവെന്ന നിലപാടിലാണ് സ്ഥലമുടമകള്‍. കൊയിലാണ്ടി വിയ്യൂര്‍ ഭാഗത്ത് 18 പേരുടെയും കീഴരിയൂര്‍ നടുവത്തൂര്‍ ദേശത്ത് മൂന്ന് പേരുടെയും സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാലം പണി കരാര്‍ എടുത്തത്. പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രണ്ട് മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പേരാമ്പ്ര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നടുവത്തൂരില്‍ നിര്‍വ്വഹിച്ചതാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഉദ്ഘാടനം.
21,77,68,196 രൂപ ചെലവിലാണ് അകലാപ്പുഴക്ക് കുറുകേ നടേരിക്കടവില്‍ പാലം നിര്‍മ്മിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നടേരിക്കടവ് പാലം നിര്‍മ്മാണത്തിന്റെ ് മേല്‍നോട്ടം ചുമതല. 212.5 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുക. കൊയിലാണ്ടി നഗരസഭയിലെ പെരുവട്ടൂര്‍ വിയ്യൂര്‍ റോഡുമായും കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുമായാണ് നടേരിക്കടവ് പാലം ബന്ധിപ്പിക്കുക. പാലത്തിന് ഏഴ് സ്പാനുകളായിരിക്കും ആകെ ഉണ്ടാകുക. കൊയിലാണ്ടി ഭാഗത്ത് സമീപ റോഡിന് 450 മീറ്ററും കീഴരിയൂര്‍ ഭാഗത്ത് 20.3 മീറ്റര്‍ നീളവും ഉണ്ടാകും.അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പാലത്തിന്റെ സെന്‍ട്രല്‍ സ്പാനിന് 50 മീറ്റര്‍ നീളമുണ്ടാകും.
നടേരിക്കടവില്‍ പാലം വന്നാല്‍ നടുവത്തൂര്‍ വഴി വരുന്ന വാഹനങ്ങള്‍ക്ക് കൊയിലാണ്ടി നഗരത്തില്‍ വേഗമെത്താന്‍ കഴിയും. മുത്താമ്പി അരിക്കുളം ഭാഗത്തുള്ളവര്‍ക്ക് കൊല്ലം വിയ്യൂര്‍ ഭാഗത്തേക്ക് പോകാനും എളുപ്പം കഴിയും.ഒരുപാട് പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പാലമായിരിക്കും ഇത്.
നടേരിക്കടവ് പാലം നിര്‍മ്മാണത്തിനോടൊപ്പം പെരുവട്ടൂര്‍-നടേരിക്കടവ്-വിയ്യൂര്‍ ഇല്ലത്ത് താഴ റോഡും വികസിപ്പിച്ചാല്‍ വയാത്രക്കാര്‍്കക് വലിയ പ്രയോജനമാകും. പെരുവട്ടൂര്‍ മുക്ക്-വിയ്യൂര്‍ റോഡ്(രണ്ട് കിലോമീറ്റര്‍) പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം
Latest from Local News
കുറ്റ്യാടിയില്‍ തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റ്യാടിയി പ്രദേശത്താകെ ഭീതി
കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു കൊല്ലം വടക്കേ പറമ്പത്ത് തളിയിൽ പരേതരായ കൃഷ്ണൻ നമ്പ്യാരുടേയും കുട്ടിയമ്മയുടെ മകനാണ്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ
കൊയിലാണ്ടി: 2026 ജനുവരിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക് കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ രണ്ടാം വർഷ ബി എസ് സി കമ്പ്യൂട്ടർ
കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ







