ഇത്തവണയും കേരളത്തിന് വേണ്ടി സന്തോഷ്‌ ട്രോഫി മത്സരത്തിൽ ബൂട്ടണിയാൻ കൂരാച്ചുണ്ട് സ്വദേശി വി.അർജുൻ

ദേശീയ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയ ടീമിൽ കൂരാച്ചുണ്ട് സ്വദേശി അർജുൻ ബാലകൃഷ്ണനും സ്ഥാനം പിടിച്ചു. തുടർച്ചയായ നാലാം തവണയാണ് അർജുൻ സന്തോഷ്‌ ട്രോഫി ഫൈനൽ റൗണ്ട് ടീമിലിടം നേടുന്നത്. കഴിഞ്ഞ മൂന്ന് തവണത്തെ ടൂർണമെന്റിലും കേരള ടീമിനായി അർജുൻ ഗോൾ സ്കോർ ചെയ്തിരുന്നു. കേരള ഫുട്‌ബോൾ അസോസിയേഷന്റെ 2023-24 വർഷത്തിലെ പുരുഷവിഭാഗത്തിൽ മികച്ച സീനിയർ ഫുട്‌ബോൾ താരമായി കൂരാച്ചുണ്ട് സ്വദേശി അർജുൻ ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എട്ടാം വയസിൽ കല്ലാനോട്‌ സ്റ്റേഡിയത്തിൽ സെപ്റ്റിന്റെ പരിശീലന ക്യാമ്പിലൂടെയാണ് അർജുന്റെ തുടക്കം. തുടർന്ന് മണിപ്പൂരിൽ നടന്ന അണ്ടർ 13 സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതോടെയാണ് സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് സ്പോൺസർമാരുടെ സഹകരണത്തോടെ ഖത്തർ, ദുബായ് രാജ്യങ്ങളിൽ മത്സരത്തിൽ പങ്കെടുത്തതോടെ അർജുന് ആത്മവിശ്വാസം കൂടി. അതോടെ കളിയോടുള്ള സമീപനത്തിൽ തന്നെ മാറ്റം വരുകയായിരുന്നു. വൈദ്യുതി ഭവൻ ഹെഡ്ക്വാർട്ടേഴ്സിൽ ജോലി ചെയ്യുന്ന അർജുന് ലഭിച്ച നേട്ടം ആഘോഷമാക്കാനിരിക്കുകയാണ് നാട്ടുകാരും പ്രിയപ്പെട്ടവരും.

മലയോര കുടിയേറ്റ ഗ്രാമമായ കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിൽ കാൽപന്ത് കളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച അർജുൻ പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ ബാലകൃഷ്ണൻ – ബീന ദമ്പതികളുടെ മകനാണ്.

കേരള പോലീസ് ടീം അംഗം ജി.സഞ്ജുവാണ് 22 അംഗ ടീമിന്റെ ക്യാപ്റ്റൻ. ജനുവരി 22 മുതൽ ഫെബ്രുവരി 8 വരെ അസമിലാണ് 79–ാമത് സന്തോഷ് ട്രോഫി ടൂർണമെന്റ്. കഴിഞ്ഞ വർഷം ഫൈനലിൽ ഒരു ഗോളിനാണ് കേരളത്തിനു കിരീടം നഷ്ടപ്പെട്ടത്. ആറു ടീമുകളടങ്ങിയ രണ്ടു ഗ്രൂപ്പുകളായാണ് ഇത്തവണ മത്സരം. സർവീസസ്, പഞ്ചാബ്, ഒഡീഷ, റെയിൽവേസ്, മേഘാലയ എന്നിവരുൾപ്പെട്ട ഗ്രൂപ്പ് ബിയിലാണ് കേരളം. 22നു പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം, 24നു റെയിൽവേസിനെയും നേരിടും. 31നു സർവീസസിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.

 

Leave a Reply

Your email address will not be published.

Previous Story

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു

Next Story

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി

Latest from Main News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി

മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന്

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ എല്ലാ ടോൾ പ്ലാസകളിലും ഡിജിറ്റൽ

ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു

ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു. ഗുരുവായൂര്‍ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജാമ്യാപേക്ഷ പരിഗണിച്ച് ഇന്നലെ

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു