മൂടാടി പഞ്ചായത്തിലെ അംഗനവാടികൾക്ക് സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്തു

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. പി. അഖില നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിന പിരിശത്തിൽ അധ്യക്ഷത വഹിച്ചു. മെമ്പർ റൗസി ബഷീർ, സൂപ്പർവൈസർ രാജലക്ഷ്മി, അംഗനവാടി വർക്കർ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.