ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു

ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു. ഗുരുവായൂര്‍ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും ഭാര്യയും ചേര്‍ന്നാണ് ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത് മുത്തുകള്‍ അടുക്കുകള്‍ പോലെ ചേര്‍ത്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിന്റെ സ്വര്‍ണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിന്റെ മറ്റൊരു മാലയുമാണ് സമര്‍പ്പിച്ചത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ വഴിപാടുകാരില്‍ നിന്നും മാലകള്‍ ഏറ്റുവാങ്ങി രശീത് നല്‍കി.

Leave a Reply

Your email address will not be published.