ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്റർ ജനവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളെ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ സ്നേഹോപഹാരം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ശശികുമാർ, ജെ.എച്ച്.ഐ മഞ്ജുഷ, സിസ്റ്റർ ഷീബ, പി.എം. സി അംഗം കെ. ഗീതാനന്ദൻ, നസീറ ആശാ വർക്കർ എന്നിവർ പങ്കെടുത്തു.
