കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ നായർ പി.പി. പവിത്രൻ പുതിയോട്ടിൽ, ഗംഗാധരൻ കെ.എം, പുതുശ്ശേരി കുഞ്ഞിരാമൻ, ബാബു സി.കെ. വിജയരാഘവൻ കിഴക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പതിവുക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 19 ന് കാലത്ത് 10 മണിക്ക് കാവുസംരക്ഷണത്തെക്കുറിച്ച് വനശ്രീ മാത്തോട്ടത്തിലെ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഇബ്രാഹിം എൻ.കെ, നീതു എന്നിവരുടെ പഠനക്ലാസ്സ്, വൈകീട്ട് 3 മണിക്ക് സമൂഹസർപ്പബലി, 20-ന് കലവറ നിറയ്ക്കൽ കലാസന്ധ്യ. 21 – ന് വി.കെ. സുരേഷ് ബാബു മാസ്റ്റർ കൂത്തുപറമ്പ് നടത്തുന്ന പ്രഭാഷണം, 22 ന് ഗണപതിഹോമം, നവകം പഞ്ചഗവ്യം, ഉച്ചയ്ക്ക് സമൂഹസദ്യ, 7 മണിയ്ക്ക് തിരുവായുധ സമർപ്പണം, തുടർന്ന് കരിയാത്തൻ, ഭഗവതി, ഗുരു, ഗുളികൻ തുടങ്ങിയവർക്കുള്ള വെള്ളാട്ട് തിറ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.







