ഗാന്ധി ദർശൻ ചാരിറ്റബിൾ & എജ്യൂക്കേഷൻ ട്രസ്റ്റ് ഒള്ളൂരിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കും ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കുമായി ‘ചോല പകൽവീട്” എന്ന സേവന സംരംഭം ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂരിൽ ആരംഭിക്കുന്നു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമ്മാനം കൂപ്പൺ വിതരണോത്ഘാടനം പഞ്ചായത്ത് അംഗം ടി. കെ. സജിത നിർവഹിച്ചു.
ചോല പകൽവീട് വർക്കിംഗ് ചെയർമാൻ പവിത്രൻ കൊയിലാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സി. കെ. ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. മുൻ പഞ്ചായത്ത് അംഗം ടി. കെ. ശിവൻ, മാധവൻ പന്തപ്പിലാക്കൂൽ, കുറുപ്പച്ചൻകണ്ടി ഗംഗാധരൻ, ഗാന്ധി ദർശൻ സെക്രട്ടറി റഷീദ് മുത്തുക്കണ്ടി, വി എം ദേവദാസ്, ട്രഷറർ ഒ. എ. വേണു, സ്മിത്ത് സി. പി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സാമൂഹിക കരുതലിന്റെ ഭാഗമായി വയോജനങ്ങളുടെ ദിനചര്യ കൂടുതൽ സുരക്ഷിതവും ആത്മവിശ്വാസപൂർണ്ണവും ആക്കുന്നതിനുള്ള ഈ സംരംഭത്തിന് പ്രദേശവാസികളുടെ പിന്തുണ അനിവാര്യമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.






