കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ എൻസിസി കേഡറ്റ് അനീന എസ് നാഥിനെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൾച്ചറൽ മീറ്റിൽ ഗാനമാലപിക്കാനും പി.എം റാലി പരേഡിൽ പങ്കെടുക്കാനും തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തും തുടർന്ന് ഒരു മാസമായി ഡൽഹിയിലും പരിശീലനത്തിൽ പങ്കെടുത്തു വരുന്ന കേരളത്തെ പ്രതിനിധീകരിക്കുന്ന എൻ.സി.സി കേഡറ്റായ അനീന ബി.എസ്.സി കെമിസ്ട്റി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. സംഗീതത്തിൽ പാലക്കാട് പ്രേംരാജിൻ്റെ ശിഷ്യയാണ്. കൊയിലാണ്ടി സ്വദേശികളായ വിശ്വനാഥൻ്റെയും സുനിതയുടേയും മകളാണ്. സഹോദരൻ അശ്വന്ത് എസ് നാഥ്.
