ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി നാടിന്റെ അഭിമാനം ആയി മാറിയിരിക്കുകയാണ് പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും. വിയ്യൂർ വീക്ഷണം കലാവേദിയിൽ നിന്നും സി.എച്ച് ഉമാദേവിയിൽ നിന്നാണ് വീണ അഭ്യസിക്കുന്നത്.
കൊയിലാണ്ടി സൃഷ്ടി ഡിസൈനർ ഇ.കെ പ്രശോഭിന്റെയും വടകര സഹകരണ വകുപ്പ് സ്റ്റാഫ് പ്രവീണയുടെയും
മകനായ പ്രത്യുഷ് പ്രശോഭ് നടുവണ്ണൂർ എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്.
മിത്രവിന്ദ രണ്ടു വർഷം മുൻപും സംസ്ഥാന ജേതാവായിരുന്നു. കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ സ്കൂൾ അധ്യാപകൻ പി.ആർ രൺദീപിന്റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ ജയയുടെയും മകളായ മിത്രവിന്ദ പൊയിൽക്കാവ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്.






