കൊയിലാണ്ടി എക്സ് സർവീസ് മാൻ വെൽഫെയർ അസോസിയേഷൻ 77ാ മത് ആർമി ഡേ പുത്തഞ്ചേരിയിലെ യുദ്ധ സ്മാരകത്തിൽ പതാക ഉയർത്തി ആഘോഷിച്ചു. ചടങ്ങ് കൊയിലാണ്ടി എക്സ് സർവീസ് മാൻ വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റ് വേണുഗോപാലൻ പി വി ഉദ്ഘാടനം ചെയ്തു.രജീഷ് പുത്തഞ്ചേരി തന്റെ സ്വന്തം സ്ഥലത്ത് മനോഹരമായി പണിത യുദ്ധ സ്മാരകത്തിൽ സൈന്യത്തിൽ നിന്ന് വീര മൃത്യു അടഞ്ഞ യോദ്ധാക്കളെ അനുസ്മരിച്ചുകൊണ്ട് പുഷ്പാർച്ചന നടത്തുകയും ഉണ്ടായി.
ഗംഗാധരൻ ഇ, രാജീവൻ പി വി, രാജേഷ് സി, പ്രേമാനന്ദൻ ഒ എം, നാരായണൻ നായർ, വിശ്വനാഥൻ പി, പ്രേമാനന്ദൻ തച്ചോത്ത്, ശശിധരൻ കവിടു കണ്ടി, ജിവിഎച്ച്എസ് അത്തോളി സ്കൂളിലെ റെഡ് ക്രോസ് വളണ്ടിയേഴ്സ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. രജീഷ് പുത്തഞ്ചേരി പരിപാടികൾക്ക് നേതൃത്വം നൽകി.







