ജനശ്രീ സുസ്ഥിര വികസന മിഷൻ 20-ാം വാർഷികത്തോടനുബന്ധിച്ച് ഫിബ്ര. 02 ന് കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനം വിജയിപ്പിക്കുവാൻ കൊയിലാണ്ടി ബ്ലോക്ക് യുണിയൻ സംഗമം തീരുമാനിച്ചു. രാഷ്‌ട്രപിതാവിൻ്റെ ഓർമ്മകളെ പോലും തമസ്കരിക്കാനുള ശ്രമങ്ങളെ പ്രതിരോധിക്കാനും ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി പുതുതലമുറയെ ബോധ്യപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ നടത്താനും സംഗമം തീരുമാനിച്ചു. കൊയിലാണ്ടി നഗരസഭാ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ജനശ്രീ മണ്ഡലം ട്രഷാർ നിഷാ ആനന്ദിനെ യോഗം അനുമോദിച്ചു.
ജില്ലാ ചെയർമാൻ എൻ. സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ വി.വി. സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ വർക്കിംഗ് ചെയർമാൻ ബിജുകാവിൽ മുഖ്യ പ്രഭാഷണംനടത്തി.
അഡ്വ. എം. സതീഷ് കുമാർ, ആലിക്കോയ പുതുശ്ശേരി, അൻസാർ. എം. കെ, സി. സുന്ദരൻ , കെ.സി. സന്തോഷ് ബാബു, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു
