ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട. അസി. പ്രൊഫസര്‍ ഡോ. വിജയ് ശര്‍മ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, മഹാരാഷ്ട്ര വില്ലിങ്ടണ്‍ കോളേജിലെ ഡോ. ബല്‍വന്ത് വസന്ത് ജ്യുര്‍കര്‍, സംസ്‌കൃതപഠനവകുപ്പ് മേധാവി ഡോ. എന്‍.എ. ഷിഹാബ്, ഡോ. എസ്. മഹേഷ്, ഡോ. സി. ഷിബി തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളിയാഴ്ചയാണ് സെമിനാര്‍ സമാപനം.

Leave a Reply

Your email address will not be published.