വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ സ്വകാര്യ ബസ്സ് തൊഴിലാളികൾ വ്യാഴാഴ്ച പണിമുടക്കുന്നത്. വിവിധ ട്രേഡ് യൂണിയനുകളായ CITU ,BMS, INTUC, AITUC, STU ,JLU, HM എന്നിവരുടെ സoയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. വടകര-തൊട്ടിൽപ്പാലം റൂട്ടിലെ ബസ് കണ്ടക്ടർ വട്ടോളിയിലെ മാവുള്ള പറമ്പത്ത് ദിവാകരനാണ് (50) മർദനമേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
ട്രാക്കിലേക്ക് ബസ് പിന്നോട്ടെെടുത്തു വരുന്നതിനിടെ പിന്നിലിരിക്കുന്ന യുവാവിനോട് ഇതുവഴി വന്ന ദിവാകരൻ മാറാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് ഇയാൾ അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. ദിവാകരനെ ഇടിച്ചുതാഴെ വീഴ്ത്തിയ ഉടൻ യുവാവ് ഓടി രക്ഷപ്പെടുകയായിരിന്നു. കയ്യിലുള്ള എന്തോ സാധനം കൊണ്ടാണ് ഇടിച്ചതെന്ന് സംശയമുണ്ട്.
ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ ദൃശ്യമുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഇടിച്ചയുടൻ ഇയാൾ ഓടിരക്ഷപ്പെടുന്നതും സിസിടിവിയിൽ കാണാം. 31/12/25 ന് കാലത്ത് വടകര പുതിയ ബസ്റ്റഡിൽ വെച്ചാണ് ദിവാകരന് നേരെ ആക്രമണം നടക്കുന്നത്. മൊകേരി സി.പി.ഐ. മറുവശ്ശേരി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് എം.പി.ദിവാകരൻ.
എം.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.സതീശൻ, അഡ്വ: ഇ.നാരായണൻ നായർ, വിനോദ് ചെറിയത്ത്, സജീവ് കുമാർ, മടപ്പള്ളി മോഹനൻ, മജീദ് അറക്കിലാട്, കെ.പ്രകാശൻ, കെ.ടി.കുമാരൻ എന്നിവർ പങ്കെടുത്തു.







