കണ്ണൂരിലെ ആദ്യകാല പത്രപ്രവർത്തകനും കണ്ണൂർ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം ‘പവന’ത്തിൽ ഒ.കരുണൻ (81) അന്തരിച്ചു. ദീർഘകാലം ‘വീക്ഷണം’ കണ്ണൂർ ബ്യൂറോ ചീഫും പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയുമായിരുന്നു.
ഭാര്യ പരേതയായ പാഞ്ചാലി (റിട്ട. പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് ഹൈസ്കൂൾ). മകൾ അനില (അസി.പ്രൊഫസർ, പയ്യന്നൂർ കോളേജ് ). മരുമകൻ പി.വി.സുനിൽ കുമാർ (ദൃശ്യ സ്റ്റുഡിയോ, തളാപ്പ്).
സഹോദരങ്ങൾ പാഞ്ചാലി, നാരായണി, പദ്മനാഭൻ, ശ്രീമതി, പുഷ്പവല്ലി, പരേതനായ ബാലൻ.
സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പയ്യാമ്പലത്ത്.
