ചെങ്കല്ല് കയറ്റി വന്ന ലോറി അടിപ്പാതയുടെ പാർശ്വഭിത്തിയിൽ ഇടിച്ചു അപകടം

ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിൽ പുതുതായി നിർമ്മിച്ച അടിപ്പാതയുടെ പാർശ്വഭിത്തിയിൽ ഇടിച്ചു ചെങ്കല്ല് കയറ്റി വന്ന മിനി ലോറി അപകടത്തിൽപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ചെങ്കല്ല് താഴെക്ക് വീണു. ദേശിയ പാതയും ബൈപ്പാസും ചേരുന്ന സ്ഥലത്ത് നിർമ്മിച്ച അണ്ടർ പാസിന് സമീപമാണ് അപകടം. അപകടത്തിൽ ഡ്രൈവർക്ക് പരിക്ക് ഉണ്ട്. അപകടത്തിൽ ലോറിയുടെ മുൻഭാഗം പാടെ തകർന്നു. അപകട കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published.