കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം നടത്തി

ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കുന്ന ജനവിരുദ്ധ ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം. തടഞ്ഞുവെച്ച ആനുകുല്യങ്ങൾ അടുത്ത സർക്കാറിൻ്റെ തലയിലിട്ട് രക്ഷപ്പെടാനാണ് ഭരണകൂടത്തിൻ്റെ നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സമ്മേളനം വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന പൂവ്വത്തിൽ ഉദ്ഘാടനം ചെയ്തു. സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ ജി ഒ യു ജില്ലാ പ്രസിഡൻ്റ് പ്രമാദ് കുമാർ കെ കെ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വി സി സുബ്രഹ്മണ്യൻ, സബീർ സാലി എം പി, ബിജു കെ കെ , സാവിത്രി ടി എം, ലത കെ, മുഹമ്മദ് സുഹൈൽ ടി വി, ഹാമിദ പി എന്നിവർ സംസാരിച്ചു. താലൂക്ക് കമ്മിറ്റി ഭാരവാഹികളായി സാവിത്രി ടി എം (പ്രസിഡൻ്റ്), മുഹമ്മദ് സുഹൈൽ ടി വി (സെക്രട്ടറി), ഹാമിദ പി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published.