അഖിലേന്ത്യാ അന്തർ സർവകലാശാലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിന് മൂന്നാം സ്ഥാനം. സാവിത്രി ഭായി ഫൂലെ യൂണിവേഴ്സിറ്റി പൂനെ ആഥിത്യമരുളിയ ഓൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ബേസ്ബോൾ ചാമ്പ്യൻഷിപ്പിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മൂന്നാം സ്ഥാനം ലഭിച്ചത്. ലീഗ് റൗണ്ടിൽ കേരള യൂണിവേഴ്‌സിറ്റിയെ തോൽപ്പിച്ചാണ് കാലിക്കറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ടൂർണമെൻ്റിലെ മികച്ച കാച്ചറായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഷിഖ പ്രകാശിനെ തിരഞ്ഞെടുത്തു.
