രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ജാമ്യം 16ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ജനുവരി 15 വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എസ് ഐ ടി കസ്റ്റഡിയില്‍ തുടരും. അറസ്റ്റ് ചെയ്ത് ആവശ്യമായ സമയം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്, ഇനി കസ്റ്റഡിയുടെ ആവശ്യമില്ല എന്ന് പ്രതിഭാഗം വാദം കോടതി പാടെ തള്ളി. 

പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ് ഐ ടിയുടെ ഹർജി ഇന്നലെയാണ് കോടതി പരിഗണിച്ചത്. കസ്റ്റഡിയിൽ വിട്ടുകിട്ടിയതോടെ രാഹുലുമായി എസ് ഐ ടി തെളിവെടുപ്പ് ഉടനുണ്ടാകും. പാലക്കാട് കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നും ഡിജിറ്റൽ തെളിവുകൾ അടക്കം ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അപേക്ഷ അംഗീകരിച്ചത്.

Leave a Reply

Your email address will not be published.