എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന മിസ്ത്രി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകൾ എഐസിസി നിയോഗിച്ച സമിതി നടത്തും. മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം വരെ നീളുന്ന സിറ്റിങ്ങുകള്‍ തലസ്ഥാനത്ത് നടന്നേക്കും.
വിജയസാധ്യത മാത്രം മുന്‍ഗണന നല്‍കിക്കൊണ്ടുള്ള കര്‍ക്കശ മാനദണ്ഡങ്ങളാകും ഇക്കുറി പിന്തുടരുകയെന്നാണ് സൂചന. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്നു പേരുടെ പട്ടിക തയാറാക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് അനുവദിക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
