മുസ്ലിം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് മന്ദിരം ‘സി.എച്ച് സൗധം’ നാടിന് സമർപ്പിക്കുന്നു. 2026 ജനുവരി 15, 16, 17 തിയതികളിലായി തിക്കോടി ടൗണിലെ വി.കെ. മൊയ്തുഹാജി നഗറിൽ വെച്ച് നടക്കുന്ന വിപുലമായ പരിപാടികളോടെയാണ് ഉദ്ഘാടനവും പൊതുസമ്മേളനവും നടക്കുന്നത്. ജനുവരി 17 ശനിയാഴ്ച വൈകുന്നേരം 6:30ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ പങ്കെടുക്കും.
