കീഴരിയൂരിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ജനപ്രതിനിധികൾക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചു. വർഗീയതയുടെ മുണ്ടഴിച്ച് തലയിൽ ചുറ്റി മതേതര കേരളത്തിൻ്റെ മാറിടത്തിൽ ആഭാസ നൃത്തം ചെയ്യുന്ന സി.പി.എമ്മിൻ്റെ കപ്പിത്താൻ ആർ എസ്സ് എസ്സിൻ്റെ തീരത്തേക്കാണ് തൻ്റെ കപ്പൽ അടുപ്പിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി പ്രസ്താവിച്ചു. ഇതവസാനിപ്പിക്കാൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമൊന്നിച്ച് വോട്ട് രേഖപ്പെടുത്തുമെന്നും കീഴരിയൂരിൽ നടന്ന യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി എഫ് ചെയർമാൻ ടി.യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. വിജയിച്ച ജനപ്രതിനിധികളെ ആദരിച്ചു കൊണ്ട് ഡി.സി സി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്തംഗവുമായ മിസ്ഹബ് കീഴരിയൂർ, ഡി.സി.സി സെക്രട്ടറിമാരായ ഇ അശോകൻ, രാജേഷ് കീഴരിയൂർ. മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി കെ എ ലത്തീഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ പൊറ്റയിൽ, കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ എന്നിവർ സംസാരിച്ചു.







