രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട ക്യാംപിൽ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 

സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസ് മുന്നോട്ട് പോയത്. ലോക്കൽ പൊലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല. സുരക്ഷ ക്രമീകരണങ്ങളും ക്യാംപ് പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോയത്. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം എംഎൽഎയുടെ അഭിഭാഷകരെ അറിയിച്ചെന്നാണ് വിവരം. ഇന്നലെ പാലക്കാട്ടെ കെപിഎം ഹോട്ടൽ മുറിയിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടൽ മുറി പോലീസ് നിരീക്ഷണത്തിലാണുള്ളത്. രാഹുലിനെതിരെ പഴുതടച്ച നീക്കമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പുതിയ കേസും മുന്നോട്ട് പോകുന്നത്. 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ നിന്നും 30 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ

Next Story

എ.കെ. ബാലൻ്റെ പ്രസ്താവന ബി.ജെ.പി സ്വാഗതം ചെയ്തത് , സി. പി എം. ബി.ജെ.പി കൂട്ടു കെട്ടിൻ്റെ തെളിവ് :സി.പി. എ അസീസ്

Latest from Main News

അഹമ്മദാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ട് ദിവസത്തിനിടെ നടന്ന രണ്ട് സ്വർണ്ണക്കടത്ത് ശ്രമങ്ങൾ

അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പുതിയ ഏജൻസികളെ നിയമിക്കുന്നു

അഹമ്മദബാദ് നഗരത്തിലെ തെരുവ് നായ ശല്യം കുറയ്ക്കുന്നതിനും രോഗം ബാധിച്ചതും അക്രമാസക്തവുമായ നായ്ക്കളെ പാർപ്പിക്കുന്നതിനുമായി പുതിയ ഏജൻസികളെ നിയമിക്കാൻ അഹമ്മദാബാദ് മുൻസിപ്പൽ

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ചരിത്രനേട്ടവുമായി സിയാൽ

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ചരിത്രനേട്ടവുമായി സിയാൽ. ഇതിനായുള്ള നിർണായക ധാരണാപത്രം സിയാലും കേരള ഹൈഡ്രജൻ വാലി