നമ്പ്രത്ത്കര ഒറോക്കുന്ന് മലയിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

നമ്പ്രത്ത്കരയിൽ വയനാടൻ കൃഷി രീതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒറോക്കുന്ന് മലയിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ കർഷകനായ ഒ.കെ.സുരേഷ് ആണ് കീഴരിയൂർ കൃഷിഭവന്റെ സഹകരണത്തോടു കൂടി നടുവത്തൂരിൽ പച്ചക്കറി കൃഷി നടത്തിയത്.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി ഭാസ്കരൻ, സുനിൽ പാണ്ട്യാടത്ത്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ എൻ എം, സി ഡി എസ് ചെയർപേഴ്സൺ വിധുല, ശോഭ എൻ ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജോലിക്കിടയിലും കൃഷിയെ ആത്മാർത്ഥമായി സ്നേഹിച്ചുകൊണ്ട് കാർഷിക പ്രവർത്തനത്തിൽ ഉൾപ്പെട്ടിരിക്കുന്ന സുരേഷിന്റെ കൃഷിയിടത്തിൽ കുടുംബത്തിന്റെ ഒന്നടങ്കം സഹകരണത്തോടെയാണ് കാർഷിക വൃത്തികൾ നടക്കുന്നത്. ചീര, വെണ്ട, കോളിഫ്ലവർ, പയർ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Previous Story

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീകോവിലിൻ്റെ സമർപ്പണം ഫെബ്രുവരി 8 ന് നടക്കും

Next Story

മുത്താമ്പി റോഡിൽ അമൃത സ്ക്കൂളിന് സമീപം വയക്കര താഴ കുനി ദേവി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി

പയ്യോളി: പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ‘പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി കൊളാവിപ്പാലം മിനി

സ്‌പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് നാളെ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27

സമൂഹശാസ്ത്ര വിഷയങ്ങളുടെ സാങ്കേതിക പദാവലിക്ക് മലയാളം തയ്യാറാക്കാന്‍ ദേശീയ സെമിനാര്‍

സമൂഹശാസ്ത്ര വിഷയങ്ങളിലെ സാങ്കേതിക പദാവലി മലയാളഭാഷയില്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ദേശീയ സെമിനാറിന് കാലിക്കറ്റ് സര്‍വകലാശലാ ഫോക്‌ലോര്‍ പഠനവകുപ്പില്‍ തുടക്കമായി. ശാസ്ത്രീയ-സാങ്കേതിക പദാവലികള്‍