ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘത്തിൻ്റെ (എസ്ഐടി) പരിശോധന. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടി യോടെയാണ് എട്ടുപേരടങ്ങിയ സംഘം പരിശോധന നടത്തുന്നത്.
കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുന്നത്. ശനിയാഴ്‌ച ഉച്ചയ്ക്ക് 2.50 യോടെയാണ് പരിശോധന തുടങ്ങിയത്. വീട്ടിൽ ഈ സമയം കണ്ഠരുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമുണ്ടായിരുന്നു.







