ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ സി. സന്ദീപിന് മികച്ച പ്രകടനത്തിന് റെയിൽവേ മന്ത്രിയുടെ അവാർഡ്. ഡൽഹിയിൽ നടന്ന ചടങ്ങിൽ റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.
വ്യാപകമായ ട്രാക്ക് ശക്തിപ്പെടുത്തൽ പ്രവർത്തനങ്ങളും സുരക്ഷാ മെച്ചപ്പെടുത്തലുകളും സന്ദീപിൻ്റെ മേൽനോട്ടത്തിൽ നടപ്പാക്കിയതായി റെയിൽവേ പത്രകുറിപ്പിൽ അറിയിച്ചു. 28 പോയിന്റ് സെറ്റുകളുടെ ടി.ടി.ആർ അദ്ദേഹം പൂർത്തിയാക്കി, അപകടകരമായ ലേയൗട്ടുകൾ തിരുത്തി, വളവുകൾ പുനഃക്രമീകരിച്ചു, പി എസ് ആർകൾ നീക്കം ചെയ്തു, യാത്രാസൗകര്യം മെച്ചപ്പെടുത്തി. സെസ് വർക്ക് സ്റ്റാൻഡേർഡൈസ് ചെയ്‌തു, ജെ ഐ ഡി ഒ സർവേയോടുകൂടിയ ടാംപിംഗ് വഴി 80 ശതമാനം കവറേജ് നേടി, തെറ്റായ വളവുകൾ ശരിയാക്കി. ആർ സി സി ബോക്സ് ഇൻസേർഷനുകൾ, പ്രധാന സി ടി ആർ പ്രവർത്തനങ്ങൾ, സൈഡിംഗ് പുനഃക്രമീകരണങ്ങൾ, പാലങ്ങളുടെ പുതുക്കൽ, ലെവൽ ക്രോസിംഗ് (LC) സുരക്ഷാ അപ്‌ഗ്രേഡുകൾ എന്നിവ അദ്ദേഹം നടപ്പാക്കിയ പ്രവർത്തനങ്ങളാണ്. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ മൂലം ഒ എം എസ്സിൽ പ്രതികൂല കുറിപ്പുകൾ ഇല്ലാതായി, വേഗ നിയന്ത്രണങ്ങൾ കുറയുകയും പ്രവർത്തന സുരക്ഷ വർധിക്കുകയും ചെയ്തു.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മ്യൂസിയം സജ്ജമാക്കുന്നതിനും നിർണായകമായ പങ്കുവെച്ചു. കക്കോടി സ്വദേശിയാണ്. ഭാര്യ: ലിന അധ്യാപിക. മക്കൾ: എസ് കാർത്തിക് (എഞ്ചിനിയർ ദുബായ്), ഹൃദ്വിവിക് (വിദ്യാർത്ഥി). പരേതനായ പി.ആർ. നമ്പ്യാരുടെയും സുശീലയുടെയും മകനാണ്.







