കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരം ഹാളിൽ നടന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് എൻ.ആലി അദ്ധ്യക്ഷത വഹിച്ചു.
വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവൽ നാലപ്പാട്ട് നാരായണമേനോൻ മലയാളത്തിലേക്ക് വിവത്തനം ചെയ്തിട്ട് നൂറ് വർഷം കഴിയുന്നു. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയ നോവലിൻ്റെ “നൂറാം വായന” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ഥ എഴുത്തുകാരനായ ഡോ. പി. സുരേഷ് പ്രഭാഷണം നടത്തി.
കൊയിലാണ്ടി താലൂക്കിൽ ഗ്രന്ഥശാലാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ചവച്ച ഇ.കെ.ദാമു മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ.എം.രാധാകൃഷ്ണൻ താലൂക്കിലെ തിരഞ്ഞെടുത്ത ഗ്രന്ഥശാലയായ ഗ്രാമീണ ഗ്രന്ഥാലയം കൊളക്കാടിന് കൈമാറി. ഭാമു മാസ്റ്ററുടെ മകൾ വിനീതയാണ് എൻ്റോവ് മെഡ് താലൂക്ക് ലൈബ്രറി കൗൺസിലിന് കൈമാറിയത്.
സംസ്ഥാന വായനോത്സവം വിഭാഗം ഒന്നിൽ രണ്ടാം സ്ഥാനം നേടിയ അശ്വതി കിഴക്കെയിലിന് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ഉപഹാരവും അഖില കേരള വായനോത്സവത്തിൽ ഹൈസ്കൂൾ തലത്തിലും മുതിർന്നവർക്കുമുള്ള ഉപഹാരവും ജില്ലാവികസന പദ്ധതിയുടെ ഭാഗമായുള്ള യു.പി വനിതാ ജൂനിയർ, സീനിയർ, വായനാമത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും കെ.എം.രാധാകൃഷ്ണൻ വിതരണം ചെയ്തു.
കെ.വി.രാജൻ എൻ.ടി. മനോജ്, കെ. നാരായണൻ കെ.പി.രാധാകൃഷ്ണൻ, ജി.കെ. വത്സല ,പ്രകാശ് വർമ്മ, പി.കെ. രഘുനാഥ്, സി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. താലൂക്ക് ജോ:സെക്രട്ടറി എൻ.വി. ബാലൻ സ്വാഗതവും ജയരാജ് വടക്കയിൽ നന്ദിയും പ്രകാശിപ്പിച്ചു







