ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് നൽകിയ അപ്പീലിൽ ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിക്കാണെന്നും ഇതിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. നിയമനത്തിനായി ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ഇറക്കിയ വിജ്ഞാപനങ്ങൾ റദ്ദാക്കിയ കോടതി സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെ നിയോഗിച്ചു.
വിരമിച്ച ജസ്റ്റിസ് പിഎൻ രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഡ്വ കെ ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായിരിക്കും. അതേസമയം റിക്രൂട്ട്‌മെൻ്റ് ബോർഡ് വഴി നേരത്തെ നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും അവർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.







