കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് എ.സി മെക്കാനിക്ക് ട്രെയിനികളെ നിയമിക്കും. യോഗ്യത: എ.സി റഫ്രിജറേഷന്‍ മെക്കാനിക്കില്‍ കെ.ജി.സി.ഇ/എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് (ഗവ. അംഗീകൃതം). പ്രായപരിധി: 18-35. ട്രെയിനിങ് കാലയളവില്‍ മാസം 8,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 14ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.
