പേരാമ്പ്ര: വൃന്ദാവനം എ യു പി സ്കൂൾ മുൻ മാനേജർ വി.കെ ലീലാമ്മയുടെ ഓർമയ്ക്കായി സംഘടിപ്പിച്ച ജില്ലാതല ഫുട്ബാൾ ടൂർണമെന്റിൽ കാവുംവട്ടം മുസ്ലിം യു പി സ്കൂൾ ചാമ്പ്യന്മാരായി.ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കാവുംവട്ടം മുസ്ലിം യു പി സ്കൂൾ ഫൈനൽ മത്സരത്തിൽ വൃന്ദാവനം എ യു പി സ്കൂളിന് എതിരെ പത്ത് ഗോൾ നേടിയാണ് വിജയിച്ചത്.
വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫിയും പതിനായിരം രൂപ ക്യാഷ് പ്രൈസും ലഭിച്ചു.ടൂർണമെന്റിലെ മികച്ച കളിക്കാരൻ,ഗോൾകീപ്പർ,ടോപ് സ്കോറെർ,എമേർജിങ് പ്ലയെർ എന്നിവർക്കുള്ള ട്രോഫികളും കാവുംവട്ടം മുസ്ലിം യുപി സ്കൂളിലെ മിടുക്കന്മാർ സ്വന്തമാക്കി.







